ഐസിഐസിഐ, കൊട്ടക് ബാങ്ക് കാർഡുകൾക്ക് 10 ശതമാനം വരെ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ടെലിവിഷനുകൾക്കും വീട്ടുപകരണങ്ങൾക്കും 75 ശതമാനം വരെ കിഴിവ് ഉണ്ടായിരിക്കുമെന്ന് ഫ്ലിപ്കാർട്ടിലെ ലിസ്റ്റിങ് വെളിപ്പെടുത്തുന്നു. സാംസങ്, റിയൽമി, ഷഓമി, മറ്റ് ബ്രാൻഡുകൾ എന്നിവയിൽ നിന്നുള്ള സ്മാർട് ടിവികളിൽ ഈ ഓഫർ ദൃശ്യമാകും. എയർ കണ്ടീഷണറുകൾക്ക് (എസി) 55 ശതമാനം വരെ കിഴിവും മൈക്രോവേവുകൾക്ക് 45 ശതമാനം കിഴിവും ലഭിക്കും.
സ്മാർട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയമാണിത്. മുൻനിര ബ്രാൻഡുകളുടെ സ്മാർട് വാച്ചുകൾക്ക് 10 മുതൽ 70 ശതമാനം വരെ കിഴിവ് നൽകുമെന്ന് ഫ്ലിപ്കാർട്ട് പറയുന്നു. ഇവ കൂടാതെ ആപ്പിൾ, വിവോ, ഓപ്പോ, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ ഫോണുകളിലും ഉപഭോക്താക്കൾക്ക് ഡീലുകൾ ലഭിക്കും. ഐഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്കും വൻ ഇളവുകളാണ് ലഭിക്കുക.
ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ പുലർച്ചെ 12, രാവിലെ 8, വൈകീട്ട് 4 എന്നീ സമയങ്ങളിൽ പ്രത്യേകം ഡീലുകൾ ഉണ്ടാകും. അതേസമയം, വ്യത്യസ്ത ഉൽപന്നങ്ങളുടെ കൃത്യമായ ഡീലുകളും ഓഫറുകളും ഫ്ലിപ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും.