യൂസേഴ്സിന് സ്വാതന്ത്ര്യ ദിന സമ്മാനവുമായി ബിഎസ്എൻഎൽ


സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്ക് പതുക്കെ കടക്കുകയാണ് രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി യൂസേഴ്സിന് അധിക ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ. രണ്ട് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ലിമിറ്റഡ് ടൈം പ്രമോഷണൽ ഓഫർ എന്ന നിലയിലാണ് അധിക ഡാറ്റ ആനുകൂല്യം നൽകുന്നത്. ഓഗസ്റ്റ് 31 വരെ റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നതെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം (BSNL).

പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്എൻഎല്ലിന്റെ 2,399 രൂപയും 2,999 രൂപയും വില വരുന്ന പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പമാണ് അധിക ഡാറ്റ ആനുകൂല്യം ഓഫർ ചെയ്യുന്നത്. 365 ദിവസത്തെ വാലിഡിറ്റി നൽകുന്ന ദീർഘകാല പ്ലാൻ വൌച്ചറുകളാണ് ഈ രണ്ട് പ്ലാനുകളും. കൂടുതൽ കാലം വാലിഡിറ്റി ലഭിക്കുന്ന ഹെവി ഡാറ്റ പ്ലാനുകൾ വേണമെന്നുള്ള യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന ബിഎസ്എൻഎൽ പ്ലാനുകൾ തന്നായാണിവ.

2,399 രൂപയുടെയും 2,999 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം 75 ജിബി അധിക ഡാറ്റയാണ് ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഓഫർ ചെയ്യുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ, ഇത് ഓഗസ്റ്റ് 31 വരെയുള്ള പരിമിതകാല ഓഫറാണ്.

റീചാർജ്
ഓഗസ്റ്റ് 31ന് മുമ്പ് ഈ രണ്ട് പ്ലാനുകളിൽ ഏതെങ്കിലും ഒന്ന് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ നൽകുന്ന അധിക ഡാറ്റ സ്വന്തമാക്കാൻ യൂസേഴ്സിന് കഴിയും. 2,399 രൂപയുടെയും 2,999 രൂപയുടെയും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

2,399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎൽ നൽകുന്ന 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 2,399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരു ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണ്. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ നിന്നും യൂസേഴ്സിന് ലഭിക്കുന്നത്.

വാലിഡിറ്റി
അതായത് വാലിഡിറ്റി കാലയളവിലേക്ക് ആകെ 730 ജിബി ഡാറ്റയാണ് സാധാരണ ഗതിയിൽ ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. എന്നാൽ ഓഗസ്റ്റ് 31ന് മുമ്പ് 2,399 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ യൂസേഴ്സിന് 75 ജിബി ഡാറ്റ സൌജന്യമായി ലഭിക്കും. അങ്ങനെ പ്ലാനിന് ഒപ്പം ലഭിക്കുന്ന ആകെ ഡാറ്റ 805 ജിബിയായി ഉയരും.

പുതിയ BSNL പ്ലാനിലൂടെ 300 ദിവസം വാലിഡിറ്റിയും ഓരോ മാസവും 75 ജിബി ഡാറ്റയും കോളിങുംപുതിയ BSNL പ്ലാനിലൂടെ 300 ദിവസം വാലിഡിറ്റിയും ഓരോ മാസവും 75 ജിബി ഡാറ്റയും കോളിങും

അൺലിമിറ്റഡ് വോയ്‌സ്
അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൌകര്യം, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും 2,399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. വരുന്നു. ആദ്യത്തെ 30 ദിവസത്തേക്ക് സൗജന്യ പിആർബിടിയും, ഇറോസ് നൗ എന്റർടൈൻമെന്റ് ആക്‌സസും ബിഎസ്എൻഎൽ നൽകുന്ന 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും.

2,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
2,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനും 365 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് നൽകുന്നത്. 2,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും ഒരു ഡെയിലി ഡാറ്റ ഓഫർ എന്ന നിലയിലാണ് വരുന്നത്. പ്രതിദിനം 3 ജിബി ഡാറ്റ വീതം ഈ പ്ലാനിൽ നിന്നും യൂസേഴ്സിന് ലഭിക്കുന്നു.

Jio Plans: ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതിJio Plans: ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതി

ഡാറ്റ
വാലിഡിറ്റി കാലയളവിലേക്ക് ആകെ 1,095 ജിബി ഡാറ്റയാണ് സാധാരണ ഗതിയിൽ 2,999 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. എന്നാൽ ഓഗസ്റ്റ് 31ന് മുമ്പ് 2,999 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ യൂസേഴ്സിന് 75 ജിബി ഡാറ്റ സൌജന്യമായി ലഭിക്കും. അങ്ങനെ പ്ലാനിന് ഒപ്പം ലഭിക്കുന്ന ആകെ ഡാറ്റ 1,170 ജിബിയായി ഉയരും.

അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൌകര്യം
അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൌകര്യം, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും 2,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. വരുന്നു. ആദ്യത്തെ 30 ദിവസത്തേക്ക് സൗജന്യ പിആർബിടിയും, ഇറോസ് നൗ എന്റർടൈൻമെന്റ് ആക്‌സസും 2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ബിഎസ്എൻഎൽ നൽകുന്നു.

അധികം പണം മുടക്കേണ്ട, എയർടെൽ വരിക്കാർ അറിഞ്ഞിരിക്കേണ്ട വില കുറഞ്ഞ പ്ലാനുകൾഅധികം പണം മുടക്കേണ്ട, എയർടെൽ വരിക്കാർ അറിഞ്ഞിരിക്കേണ്ട വില കുറഞ്ഞ പ്ലാനുകൾ

100 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ
100 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ
വലിയ പ്ലാനുകളും ആനുകൂല്യങ്ങളും ഒക്കെ കേട്ട സ്ഥിതിയ്ക്ക് ഇനി ചില ചെറിയ ബിഎസ്എൻഎൽ പ്ലാനുകൾ നോക്കാം. സെക്കന്ററി സിം കാർഡുകൾ ആക്ടീവ് ആയി നിലനിർത്താൻ എന്ന രീതിയിൽ ഉപയോഗിക്കാവുന്ന 100 രൂപയിൽ താഴെ വിലയുള്ള പ്രീപെയെഡ് റീചാർജ് പ്ലാനുകളാണിവ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

87 രൂപ വിലയുള്ള പ്ലാൻ
87 രൂപ വിലയുള്ള പ്ലാൻ
ഉപയോക്താക്കൾക്ക് 14 ദിവസത്തെ സർവ്വീസ് വാലിഡിറ്റി ലഭിക്കുന്നു
ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ
പ്രതി​ദിനം 1 ജിബി ഡാറ്റ
1 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയും
ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും
ഗെയിമിങ് ആനുകൂല്യങ്ങളും ഓഫ‍‍ർ ചെയ്യുന്നു
97 രൂപ വിലയുള്ള പ്ലാൻ
97 രൂപ വിലയുള്ള പ്ലാൻ
വരിക്കാർക്ക് 18 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു
ദിവസവും 2 ജിബി ഡാറ്റ
2 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 80 കെബിപിഎസ് ആയി കുറയും
വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 36 ജിബി ഡാറ്റ ലഭിക്കുന്നു
ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ
എസ്എംഎസ് ആനുകൂല്യങ്ങൾ ഇല്ല
ലോക്ദുൻ കണ്ടന്റിലേക്ക് ആക്സസ് ലഭിക്കും
99 രൂപയുടെ രൂപ വിലയുള്ള പ്ലാൻ
99 രൂപയുടെ രൂപ വിലയുള്ള പ്ലാൻ
18 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു
ഡാറ്റ ആനുകൂല്യങ്ങൾ ഇല്ല
പിആർബിടി സേവനങ്ങളിലേക്ക് ആക്സസ് നൽകുന്നു
ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കും

Post a Comment