Posts

VI Plans: വീണ്ടും നിരക്ക് വർധനവിന് ഒരുങ്ങി വിഐ; പണി കിട്ടുക പാവങ്ങൾക്ക്..

 

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വിഐ ( വോഡഫോൺ ഐഡിയ ) വീണ്ടും റീചാർജ് പ്ലാനുകളുടെ നിരക്ക് വർധനവിന് തയ്യാറെടുക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ കമ്പനി താരിഫ് വർധന നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. VI സിഇഒ രവീന്ദർ തക്കറിനെ ഉദ്ധരിച്ചാണ് വില വർധനയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്.

നിക്ഷേപകരുടെ യോഗത്തിൽ വച്ചാണ് വോഡഫോൺ ഐഡിയയുടെ (വിഐ) നിലവിലെ സിഇഒ രവീന്ദർ തക്കർ താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ ആലോചിക്കുന്നതായി വ്യക്തമാക്കിയത്. റീചാർജ് പ്ലാൻ നിരക്കുകൾ വർധിപ്പിക്കാനുള്ള സമയമായതായി യോഗത്തിൽ വച്ച് തക്കർ പറഞ്ഞെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 5ജി പ്ലാനുകൾ 4ജി പ്ലാനുകളെക്കാൾ കൂടിയ നിരക്കിൽ തന്നെ നൽകണമെന്നും തക്കർ യോഗത്തിൽ പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


എപ്പോഴാണ് വിഐ താരിഫ് വർധനവ് നടപ്പിലാക്കുക?

നിരക്ക് വർധനവിനെപ്പറ്റി സ്വകാര്യ ടെലിക്കോം കമ്പനികൾ, പ്രത്യേകിച്ച് വിഐയും എയർടെലും പറയാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. അതിനാൽ തന്നെ പുതിയ റിപ്പോർട്ടുകളിൽ ആശ്ചര്യപ്പെടേണ്ടതുമില്ല. 5ജി സ്പെക്ട്രം ലേലത്തിൽ വലിയ തുക ചിലവഴിച്ച് തന്നെയാണ് കമ്പനികൾ പങ്കെടുത്തത്. വോഡഫോൺ ഐഡിയ 6,228 മെഗാഹെർട്‌സ് സ്‌പെക്‌ട്രമാണ് ലേലത്തിൽ നിന്നും വാങ്ങിയത്. ഇതിനായി 18,799 കോടി രൂപയും കമ്പനി ചിലവഴിച്ചിട്ടുണ്ട്.


വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് വിഐ എന്നത് പുതിയ കാര്യമല്ല. നിക്ഷേപകർക്ക് ഒരു രൂപയുടെ ലാഭം ഉണ്ടാക്കി നൽകാൻ പോലും കമ്പനിയ്ക്ക് ആയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . അതിനാൽ തന്നെ വരുമാനം വർധിപ്പിക്കുക എന്നത് മാത്രമാണ് വിഐയ്ക്ക് തങ്ങളുടെ നിലനിൽപ്പ് ഉറപ്പ് വരുത്താൻ ഉള്ള ഏക മാർഗം.


നിരക്ക് വർധന

സ്വാഭാവികമായും നിരക്ക് വർധനയുമായി കമ്പനി മുന്നോട്ട് പോകുക തന്നെ ചെയ്യും. അടുത്തിടെ ധാരാളം പുതിയ 4ജി കസ്റ്റമേഴ്സിനെ വിഐയ്ക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യം താരിഫ് വർധനവിനുള്ള ശരിയായ സമയം ആണെന്നാണ് കമ്പനി കരുതുന്നത്. നിരക്ക് വർധിപ്പിച്ചാൽ വരും പാദങ്ങളിൽ വരുമാന വർധനവ് ഉണ്ടാകുമെന്നും വിഐ പ്രതീക്ഷിക്കുന്നു.


എആർപിയു

ഒരു ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനത്തിന്റെ ( എആർപിയു ) കാര്യത്തിൽ വിഐ ഇപ്പോഴും ഏറെ പിന്നിലാണ്. ഇക്കാര്യത്തിൽ എയർടെലിന്റെയും ജിയോയുടെയും ഏഴയലത്ത് പോലും എത്താൻ വിഐയ്ക്ക് കഴിഞ്ഞിട്ടുമില്ല. കഴിഞ്ഞ നവംബറിൽ മറ്റ് കമ്പനികൾക്ക് ഒപ്പം വിഐയും റീചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരുന്നു.


ഇന്ത്യ

ഇന്ത്യയിൽ 5ജി സേവനങ്ങൾ എത്തുന്നതോടെ ഡാറ്റ ഉപയോഗം വർധിക്കുമെന്ന് ടക്കർ യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് വരെയും വിഐയുടെ 5ജി റോൾ ഔട്ടിനെക്കുറിച്ച് ഒന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ജിയോയും എയർടെലും ഇപ്പോൾ തന്നെ 5ജി റോൾ ഔട്ടിനെക്കുറിച്ച് സൂചനകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.


ടെലിക്കോം വിപണി

വോഡഫോൺ ഐഡിയ ടെലിക്കോം വിപണിയിൽ കാലിടറി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. കാര്യമായ പ്രവർത്തന മൂലധനം സ്വരൂപിക്കാൻ പോലും കമ്പനിയ്ക്ക് ആയിട്ടില്ല. ആവശ്യത്തിന് എടുത്ത് ചിലവാക്കാൻ ഉള്ള പണമെങ്കിലും കമ്പനിയുടെ കൈവശം ഉണ്ടോയെന്ന കാര്യവും സംശയമാണ്.


ടെലിക്കോം കമ്പനികൾ

അടുത്തിടെ ടെലിക്കോം കമ്പനികൾക്കായി കേന്ദ്രം റിലീഫ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. വിഐയുടെ നിലവിലത്തെ അവസ്ഥയിൽ നിന്നും കര കയറാൻ ഈ സഹായം പോലും പര്യാപ്തമല്ലെന്നതാണ് യാഥാർഥ്യം. വിഐയുടെ അവസ്ഥ കേട്ട ശേഷം നല്ലൊരു വിഐ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ തോന്നുന്നുണ്ടോ? ചില നിരക്ക് കുറഞ്ഞ വിഐ പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.


179 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

179 രൂപ വിലയുള്ള വിഐ പ്ലാൻ കുറച്ച് ഡാറ്റ മാത്രം ഉപയോഗിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. അധിക ഡാറ്റ ഉപയോഗം ഉള്ളവർക്ക് ഈ പ്ലാൻ മതിയാകില്ല. 179 രൂപയുടെ പ്ലാൻ 2 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഓരോ എംബി ഡാറ്റയ്ക്കും 50 പൈസ നൽകണം.


നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ആക്സസുകൾ നൽകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾനെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ആക്സസുകൾ നൽകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ


വിഐ പ്ലാൻ

179 രൂപ വിലയുള്ള വിഐ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് വരുന്നത്. വാലിഡിറ്റി കാലയളവിൽ ഉടനീളം 300 എസ്എംഎസുകളും വിഐ ഓഫർ ചെയ്യുന്നു. വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷനും ലഭിക്കും. വിഐയുടെ വില കുറഞ്ഞ മറ്റ് ചില പ്ലാനുകളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.


195 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

195 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാനും എകദേശം 179 രൂപയുടെ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് ഓഫർ ചെയ്യുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 2 ജിബി ഡാറ്റ മാത്രമാണ് 195 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനും യൂസേഴ്സിന് നൽകുന്നത്. 195 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ 31 ദിവസത്തെ വാലിഡിറ്റിയും നൽകുന്നുണ്ട്.


അൺലിമിറ്റഡ് കോളിങ്

അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിന് ഒപ്പം ലഭിക്കും. വാലിഡിറ്റി കാലയളവിലേക്ക് ആകെ 300 എസ്എംഎസുകളും 195 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. വിഐ മൂവീസ്, ടിവി ആക്സസ് എന്നിവയും പ്ലാനിന് ഒപ്പം ലഭിക്കും. ഡാറ്റ ഉപയോഗം കുറഞ്ഞവർക്ക് 195 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഉപയോഗപ്രദമാകും.


209 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയാണ് 209 രൂപ വിലയുള്ള വോഡാഫോൺ ഐഡിയ പ്ലാൻ ഓഫർ ചെയ്യുന്നത്. വാലിഡിറ്റി കാലയളവിലേക്ക് 4 ജിബി ഡാറ്റയും പ്ലാനിന് ഒപ്പം വരുന്നു. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവയും 209 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.


4 ജിബി ഡാറ്റ

4 ജിബി ഡാറ്റ തീർന്നാൽ ഓരോ എംബിയ്ക്കും 50 പൈസ വച്ച് യൂസേഴ്സ് നൽകേണ്ടി വരുമെന്നതും അറിഞ്ഞിരിക്കണം. വിഐ മൂവീസ്, ടിവി ആക്സസും 209 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഇതേ റേഞ്ചിൽ വരുന്ന കൂടുതൽ പ്ലാനുകളും വിഐ തങ്ങളുടെ യൂസേഴ്സിന് നൽകുന്നുണ്ട്.

Post a Comment