ഒക്ടോബറില്‍ 5ജി സേവനം ആരംഭിക്കാന്‍ ജിയോയും എയര്‍ടെലും ..

ഈ വര്‍ഷത്തെ ദീപാവലിയോടുകൂടി രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുമെന്ന് ഈ വര്‍ഷത്തെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ജിയോ മേധാവി മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ തുടക്കത്തില്‍ 5 ജി എത്തുകയുള്ളൂ.

മറ്റ് നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് 2023 ഡിസംബറോടുകൂടി 5 ജി ലഭിക്കുമെന്നും അംബാനി പറഞ്ഞിരുന്നു. രാജ്യത്തെല്ലായിടത്തും 5 ജി എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ലോകത്തിലെ തന്നെ ഏറ്റവും വലതും നവീനവുമായ 5ജി നെറ്റ് വര്‍ക്കായിരിക്കും ജിയോയുടേത്. 5ജിയുടെ ഏറ്റവും പുതിയ സ്റ്റാന്റ്-എലോണ്‍ പതിപ്പായിരിക്കും ജിയോ വിന്യസിക്കുക. നിലവിലെ 4ജി നെറ്റ് വര്‍ക്കിനെ ഇത് ഒട്ടും ആശ്രയിക്കില്ല. അംബാനി പറഞ്ഞു.

എയര്‍ടെല്‍ 5ജിയും ഒക്ടോബറില്‍ തന്നെ എത്തിയേക്കും. ഒരുമാസത്തിനുള്ളില്‍ തങ്ങള്‍ 5ജി സേവനം ആരംഭിക്കുമെന്ന് എയര്‍ടെല്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2023 അവസാനത്തോടെ രാജ്യ വ്യാപകമായും 5ജി എത്തിക്കുന്നതിനാണ് എയര്‍ടെലും ലക്ഷ്യമിടുന്നത്.

നിലവിലെ 4ജി സിംകാര്‍ഡില്‍ തന്നെ തങ്ങളുടെ 5ജി സേവനങ്ങള്‍ ഉപയോഗിക്കാനാവുമെന്നാണ് എയര്‍ടെല്‍ പറയുന്നത്.

എന്നാല്‍ ഇതിനായി ഒരു 5ജി ഫോണ്‍ വാങ്ങേണ്ടി വരും.

ഗൂഗിളുമായി ചേര്‍ന്ന് വിലക്കുറവില്‍ 5ജി സ്മാര്‍ട്‌ഫോണുകള്‍ രംഗത്തിറക്കാന്‍ ജിയോയ്ക്ക് പദ്ധതിയുണ്ട്. ഒരു പക്ഷെ 5ജി സേവനം ആരംഭിക്കുന്നതിനൊപ്പം 5ജി ഫോണ്‍ പ്രഖ്യാപനവും ഉണ്ടായേക്കാം.

Post a Comment