ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പണികിട്ടുന്ന വഴികള്‍ ; ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്...

ഒരു തരത്തില്‍ പറഞ്ഞാല്‍ വാട്‌സാപ്പിനേക്കാള്‍ ഏറെ മികച്ച സൗകര്യങ്ങളോടുകൂടിയ മെസേജിങ് പ്ലാറ്റ്‌ഫോം ആണ് ടെലഗ്രാം. വാട്‌സാപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പലവിധ സൗകര്യങ്ങളും വളരെ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട് ഈ പ്ലാറ്റ്‌ഫോമില്‍. എന്നാല്‍ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുകയാണ് ടെലഗ്രാമില്‍.

നിരവധി പുതിയ സിനിമകള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്ന പൈറസി ഗ്രൂപ്പുകളും, അഡള്‍ട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും സജീവമായി ടെലഗ്രാമില്‍ നിലനില്‍ക്കുന്നു. ലളിതമായ സെര്‍ച്ചുകളിലൂടെ ഈ ഉള്ളടക്കങ്ങള്‍ ആര്‍ക്കും ലഭ്യമാവും എന്ന അവസ്ഥയാണുള്ളത്.

പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നയിടം


ലോഡ് ചെയ്യുകയും ആ ഫോള്‍ഡറിന്റേയോ ഫയലിന്റേയോ ലിങ്കുകള്‍ ടെലഗ്രാം വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും പ്രചരിപ്പിക്കുകയാണ്. ലിങ്കുകള്‍ കാശിന് വില്‍ക്കുന്ന സംഘവുമുണ്ട്. ഇങ്ങനെ പങ്കുവെക്കുന്ന ലിങ്കുകള്‍ സൃഷ്ടിച്ചതും കൈകാര്യം ചെയ്തതും പക്ഷെ ഈ വിതരണക്കാര്‍ തന്നെയാവണമെന്നില്ല. തങ്ങള്‍ക്കു കിട്ടിയ ലിങ്കുകള്‍ ഇവര്‍ മറിച്ചുവില്‍ക്കുകയാണ്. ഇത്തരം ലിങ്കുകളില്‍ മാല്‍വെയറുകള്‍ ഉള്‍പ്പടെയുള്ള അപകടങ്ങളും ഉണ്ടായേക്കും.

ഇത്തരം തേഡ്പാര്‍ട്ടി സേവനങ്ങളുടെ ലിങ്കുകള്‍ വഴി നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുമുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളിലേക്കും പോണോഗ്രഫിയെത്തുന്നു


ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ കയ്യിലുള്ള കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് ടെലഗ്രാം. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവും. ലളിതമായൊരു ഗൂഗിള്‍ സെര്‍ച്ചില്‍ ഇത്തരം ടെലഗ്രാം ലിങ്കുകള്‍ ലഭ്യമാണ്. ചെറുതും വലുതുമായി നിരവധി ചാനലുകളും ഗ്രൂപ്പുകളും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ ലിങ്കുകളില്‍ നിന്ന് ലിങ്കുകളിലേക്ക് വ്യാപിക്കുന്ന ശൃംഖലയാണ് ടെലഗ്രാമിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളും ആശയവിനിമയങ്ങളും നടക്കുന്ന ചാനലുകള്‍ക്കുള്ളത്. പ്രൈവറ്റ് ചാനലുകളും ഗ്രൂപ്പുകളും സാധാരണ സെര്‍ച്ചില്‍ കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും ഇത്തരം പബ്ലിക്ക് ഗ്രൂപ്പുകള്‍ വഴിയും മറ്റും ആ ഗ്രൂപ്പുകളിലേക്കുള്ള താല്കാലിക ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്.

മാതാപിതാക്കളില്‍ നിന്ന് മറച്ചുവെക്കുക എളുപ്പം


ടെലഗ്രാമിലെ സ്വകാര്യത ഫീച്ചറുകള്‍ ദുരുപയോഗം ചെയ്ത് അതിവേഗം ഈ ഗ്രൂപ്പുകളില്‍ നിന്ന് പിന്‍വലിയാനും രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍ ഇരുകക്ഷികള്‍ക്കും കാണാനാവാത്ത വിധം നീക്കം ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങള്‍ ടെലഗ്രാമിലുള്ളത് ടെലഗ്രാമിലെ ഇടപെടല്‍ ഒറ്റനോട്ടത്തില്‍ മറ്റാരും അറിയാതിരിക്കാനുള്ള എളുപ്പവഴിയാവുകയാണ്. മറ്റുള്ളവരില്‍ നിന്ന് ഫോണ്‍നമ്പര്‍ മറച്ചുവെക്കാനും യൂസര്‍ ഐഡി മാറ്റാനുമുള്ള സൗകര്യം ഉപഭോക്താവിന് മറ്റ് ഉപഭോക്താക്കളില്‍ നിന്ന് സ്വകാര്യത നല്‍കുകയും ചെയ്യുന്നത് ടെലഗ്രാം വഴിയുള്ള ഇടപെടലുകള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്.

നിയമവിരുദ്ധ ഇടപെടലുകളുടെ പേരില്‍ കുപ്രസിദ്ധമായ ടെലഗ്രാം


വളരെ നേരത്തെ തന്നെ നിയമവിരുദ്ധ ശക്തികളുടെ സാന്നിധ്യം ചൂണ്ടിക്കാണിച്ച് ടെലഗ്രാം വിമര്‍ശനം നേരിടുന്നുണ്ട്. തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകള്‍പോലും ആശയ പ്രചാരണത്തിനായി ടെലഗ്രാം ഉപയോഗിച്ചിരുന്നു. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കാന്‍ ആകുന്നതും ഇതിന് സഹായകമാവുന്നു. ഗ്രൂപ്പുകള്‍ ബാന്‍ ചെയ്തും നീക്കം ചെയ്തും ടെലഗ്രാം ഇതിന് നടപടി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അവയൊന്നും കര്‍ശനമോ പര്യാപ്തമോ ആവുന്നില്ല.

ചൈല്‍ഡ് പോണ്‍ കാണുന്നത് തന്നെ കുറ്റകരം: പോലീസ്
ടെലഗ്രാമിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നതിനുള്ള തകൃതിയായ ശ്രമങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. പലപ്പോഴും ഇത്തരം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ വിദേശത്ത് നിന്നുള്ളവരാണെന്നത് നടപടി സ്വീകരിക്കുന്നതിന് വെല്ലുവിളിയാവുന്നുണ്ടെന്നാണ് കോഴിക്കോട് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ സിഐ ദിനേശ് കോറോത്ത് പറയുന്നത്. പ്രധാനമായും സാമ്പത്തിക തട്ടിപ്പുകളാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴി നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ചൈല്‍ഡ് പോണോഗ്രഫി വെബ്‌സൈറ്റുകള്‍ തിരയുന്നവരെ കണ്ടെത്താനുള്ള പരിശോധനകളും പരാതികളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങളും സൈബര്‍ പോലീസ് നടത്തിവരുന്നുണ്ട്. അത് കാണുന്നത് തന്നെ കുറ്റകരമാണ്.

Post a Comment