ലോകാവസാനം എങ്ങനെ? കത്തിയെരിയുന്ന ഭൂമിയിലെ മനുഷ്യന്റെ അവസാന സെല്‍ഫിയുമായി AI...


ലോകാവസാനകാലത്ത് മനുഷ്യനുണ്ടെങ്കില്‍ അന്ന് എടുക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ എങ്ങനെ ആയിരിക്കുമെന്ന് ചിത്രീകരിക്കുകയാണ് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇമേജ് ജനറേറ്റര്‍.

ലോകം അവസാനിക്കുന്ന കാലത്ത് മനുഷ്യനുണ്ടെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ?. എന്തായാലും അക്കാലം മനുഷ്യനെ സംബന്ധിച്ചിടത്തോളും അത്ര സുഖകരമാവില്ല എന്ന് ഉറപ്പാണ്.

Read Also വാട്‌സാപില്‍ രണ്ടു ദിവസത്തിനു ശേഷവും ഡിലീറ്റ് ഫോര്‍ എവരിവണ്‍! അഡ്മിനും അധികാരം വരുന്നു

'റാബോട്ട് ഓവര്‍ലോഡ്‌സ്' എന്ന ടിക് ടോക്ക് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ ലോകം അവസാനിക്കുന്നതിന് മുമ്പ് മനുഷ്യന്‍ എങ്ങനെയയിരിക്കുമെന്ന് പ്രവചിക്കുകയാണ് ഡാല്‍-ഇ 2 എഐ (DALL-E 2 AI).

ലോകാവസാനത്തിന് സമാനമായ പശ്ചാത്തലമാണ് വീഡിയോയിലുള്ളത്. മനുഷ്യന്‍ ആകെ വിരൂപിയായി മാറിയിട്ടുണ്ട്. വലുതും കുഴിഞ്ഞതുമായ ഇരുണ്ട കണ്ണുകളും തളര്‍ന്ന മുഖവും നീണ്ട വിരലുകളുമെല്ലാമുള്ള മനുഷ്യന്‍.

പശ്ചാത്തലം ആകെ തീയിലെരിഞ്ഞെിരിക്കുന്നത് കാണാം. ദൂരെ സ്‌ഫോടനം നടക്കുന്നതും അഗ്നിക്കിരയായ വിജനമായ സ്ഥലവും കാണാം.

കാലാവസ്ഥാ വ്യതിയാനവും മറ്റും നമ്മെ നയിക്കുന്നത് ലോകാവസാനത്തിലേക്കാണെന്ന് വാദിക്കുന്നവരുണ്ട്. മനുഷ്യന്റെ ഭാവി അനിശ്ചിതത്വത്തിലാക്കും വിധമുള്ള അതി തീവ്ര കാലാവസ്ഥയാവും ഉണ്ടാവുകയെന്ന് പറയപ്പെടുന്നു.

ഇത്തരം ഭീതികള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ലോകരാഷ്ട്രങ്ങള്‍ കാലാവസ്ഥാ സംരക്ഷണ ദൗത്യങ്ങളുമായി രംഗത്തിറങ്ങുന്നത്.

ലോകാവസാനമാവുമ്പോഴേക്കും കുടിയേറാന്‍ മറ്റൊരു ഗ്രഹമോ ബഹിരാകാശ നിലയമോ ഒക്കെ മനുഷ്യര്‍ പണികഴിച്ചേക്കുമെന്നാണ് സയന്‍സ് ഫിക്ഷനുകളും സിനിമകളുമെല്ലാം തരുന്ന പ്രതീക്ഷ. എന്നാല്‍ ആ കുടിയേറ്റത്തിന് എല്ലാ മനുഷ്യര്‍ക്കും അവസരം ലഭിച്ചെന്ന് വരില്ലല്ലോ.

എന്തായാലും ലോകാവസാനത്തിന്റെ ഭീതി പരത്തുന്നതാണ് എഐ നിര്‍മിച്ച ഈ ദൃശ്യങ്ങള്‍.

Post a Comment